വിദ്യാര്‍ഥികള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയ പ്രിന്‍സിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചതായി പരാതി; പ്രതിഷേധവുമായി രക്ഷിതാക്കള്‍
കൽപ്പറ്റ:വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചതായി ആരോപണം. വിനോദയാത്രയ്ക്കുശേഷം സ്കൂളിലെത്തിയ പ്രിന്‍സിപ്പല്‍ ഷിബി കൃഷ്ണനെയും പി.ടി.എ പ്രസിഡന്റ് എസ് ഹാജിസിനെയും നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് തടഞ്ഞു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വൈദ്യപരിശോധനയ്ക്ക്…
