Author: admin

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; ഭർത്താവിനെ കാണാനില്ല; ദുരൂഹത

മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37)യുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. ഫൗസിയയെ ഭർത്താവ് ഹുസൈൻ (40)നൊപ്പം ബുധനാഴ്ച രാത്രി മുതൽ കാണാതായിരുന്നു. മത്സ്യത്തൊഴിലാളിയായ ഹുസൈനെ കണ്ടെത്താൻ പൊലീസ്…

കേരളത്തിന് റെയില്‍വേയുടെ ഇരുട്ടടി, പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്

പാലക്കാട്: പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് ഇന്ത്യന്‍ റെയില്‍വേ. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗലൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ഭാഗമായ മൈസൂരു ഡിവിഷനിലേക്ക് മാറ്റി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റം നിലവില്‍ വരും. ഇന്ന് ചേർന്ന…

അര്‍ജന്റീനയെ ‘പൂട്ടി’ ഫിഫ; മൂന്ന് കോടി പിഴയൊടുക്കണം; അഞ്ച് താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷം സ്‌പെയിന്‍ താരങ്ങളുമായി ഉണ്ടായ സംഘര്‍ഷത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ നടപടിയുമായി ഫിഫ. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് മൂന്ന് കോടി രൂപ പിഴ ചുമത്തി . അടുത്ത രണ്ട് മത്സരങ്ങള്‍ അര്‍ജന്റീന കാണികള്‍ ഇല്ലാതെ കളിക്കണമെന്നായിരുന്നു മറ്റൊരു ശിക്ഷ.…

‘ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഓണക്കാലത്ത് ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ പരിശോധന’; മന്ത്രി കെ. മുരളീധരന്‍

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രധാന പ്രവേശന കവാടങ്ങളായ ആര്യങ്കാവ്, കുമളി, വാളയാര്‍, മീനാക്ഷിപുരം,…

ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസ്; രണ്ട് പേർ റിമാൻ‍ഡിൽ

ഇടുക്കി: തൊടുപുഴയിൽ ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസിൽ അറസ്റ്റിലായ രണ്ട് പേരെ റിമാൻഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ അക്ഷയ് സജു, ഗൗതം കൃഷ്ണ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഒന്നാം പ്രതിയെ പ്രായപൂർത്തിയാകാത്തതിനാൽ ഒബ്സർവേഷൻ ഹോമിലേക്ക്…

വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ആക്രമണം; രാഹുൽ​ ​ഗാന്ധിയുടെ സമരം വിജയം, FIR രജിസ്റ്റർ ചെയ്യാൻ തീരുമാനം

ഡൽ​ഹി: വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ കുത്തിയിരിപ്പ് സമരത്തിന് പിന്നാലെയാണ് പൊലീസ് മുട്ടുമടക്കിയത്. ഡിസിപിയുമായി പ്രിയങ്ക ഗാന്ധി നടത്തിയ ചർച്ചയിലാണ് തീരുമാനം…

ഹരിത കർമസേനാംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ നിർവഹിച്ചു.മാലിന്യസംസ്‌കരണ രംഗത്ത് ഹരിത കർമസേനാംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച പ്രസിഡന്റ്, പഞ്ചായത്തിന്റെ…

കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കം

ഓണവിപണി കീഴടക്കാൻ കുടുംബശ്രീയുടെ ഉൽപന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. മാനന്തവാടി മൈസൂർ റൂട്ടിൽ ആരംഭിച്ച വിപണനമേള എം എൽ എ ഉഷ വിജയൻ ഉദ്ഘാടനംചെയ്തു. നാടൻ രുചിയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ ജനങ്ങളിലെത്തിച്ച് ഓണം വിപുലമാക്കാനുള്ള ശ്രമത്തിലാണ്…

ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധികമായി അനുവദിച്ച…

വാഹനാപകടം;ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

മാനന്തവാടി: മാനന്തവാടി എരുമത്തെരുവില്‍ കാല്‍നട യാത്രികന്‍ വാഹനമിടിച്ച് മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കണ്ണോത്തുമല സ്വദേശി അറുമുഖന്‍ (63) ആണ് മരിച്ചത്. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു.