വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027-32) ഭാഗമായുള്ള നയരൂപീകരണ ശിൽപശാല ഒക്ടോബർ 26-ന് സംഘടിപ്പിച്ചു. ശിൽപശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ നിർവ്വഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ എൻ അധ്യക്ഷത വഹിച്ചു. നയരൂപീകരണം സംബന്ധിച്ച് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ സുകുമാരൻ വിശദമായ വിഷയാവതരണം നടത്തുകയും സംസാരിക്കുകയും ചെയ്തു.
വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. പഞ്ചായത്തിന്റെ വരുംവർഷങ്ങളിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതി നിർദ്ദേശങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തു

By admin

Leave a Reply

Your email address will not be published. Required fields are marked *