ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു
ബംഗലൂരു: കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്.ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മലയാളിസംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.…
