കളി മറന്ന് അർജന്റീന, മുന്നേറ്റം പാടെ പാളി; ഫൈനലിൽ മെസ്സിപ്പട എന്തുകൊണ്ട് തോറ്റു?
ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് അർജന്റീനയുടെ കിരീടപ്രയാണം അവസാനിച്ചു. എക്സ്ട്രാ ടൈം വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് അർജന്റീന പരാജയം രുചിച്ചത്. സമ്മർദങ്ങളില്ലാത്ത അർജന്റീന, ഇതായിരുന്ന ലോകകപ്പിന്മുമ്പുള്ള ടാഗ്‌ലൈൻ. അൾജീരിയക്കെതിരെ അതിനൊത്ത പ്രകടനവും പുറത്തെടുത്തു. ഓസ്ട്രിയയെയും ജോർദാനെയും തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി…
