സ്കൂട്ടർ മോഷണം ; യുവാവ് പിടിയിൽ
പടിഞ്ഞാറത്തറ : സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞയാളെ പടിഞ്ഞാറത്തറ പോലീസ് പിടികൂടി. തരിയോട്, വൈശാലിമുക്ക്, കോട്ടാലക്കുന്ന് ഉന്നതിയിലെ കെ.ബി സുരേഷ്കുമാറി(20)നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. സി.സി.ടി.വി കേന്ദ്രീകരിച്ചും മറ്റും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇയാളെ ഉന്നതിയിൽ വച്ച് 10.07.2026 വെള്ളിയാഴ്ച്ച പിടികൂടുകയായിരുന്നു.…
