Category: Uncategorized

നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലും

നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അന്വേഷണം തൊടുപുഴയിലും. ഫെബ്രുവരിയില്‍ കുട്ടിയെ വിറ്റ ആശുപത്രിയില്‍ അടക്കം പരിശോധന നടത്തി. ആദ്യ കേസില്‍ ഈരാറ്റുപേട്ടയില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും അസം സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പൊലീസ്…

പാർലമെന്റിൽ‌ പ്രതിപക്ഷ പ്രതിഷേധം: ഇന്നും ഇരു സഭകളും പ്രക്ഷുബ്ധം

പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും തടസ്സപ്പെട്ടു. വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിച്ചു. അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ആയുധമാക്കി. അതേസമയം…

മഴക്കാല പകർച്ചവ്യാധി പ്രതിരോധം; കണിയാമ്പറ്റയിൽ ഗപ്പി മത്സ്യക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു

കണിയാമ്പറ്റ: ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുയിടങ്ങളിലെ കൊതുകുകളുടെയും കൂത്താടികളുടെയും പ്രജനനം നിയന്ത്രിക്കാൻ ഗപ്പി മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണ പരിപാടി സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് നിർവഹിച്ചു. കൊതുക് ജന്യരോഗങ്ങൾ തടയുന്നതിനും മഴക്കാലത്ത് ശുചിത്വം ഉറപ്പാക്കുന്നതിനും ഇത്തരം…

ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാകും;നടപടികള്‍ അന്തിമഘട്ടത്തിലെന്ന് എംഎല്‍എ

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാകുമെന്നും നടപടികള്‍ അന്തിമഘട്ടത്തിലെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ആരോഗ്യവകുപ്പിന്റെ ‘കായകല്‍പ്പം’ പരിപാടിയുടെ തുടര്‍ച്ചയായി സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ വികസനത്തിനായുള്ള സമഗ്ര പാക്കേജ് സര്‍ക്കാര്‍ പരിഗണനയിലാണ്. മണ്ഡലത്തിലെ…

അവകാശ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് തബ്ദീൽ ഖുർആൻ മത്സരം

കൽപ്പറ്റ: അടിച്ചമർത്തലുകൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ യുവജനസമൂഹം നടത്തുന്ന മുന്നേറ്റങ്ങൾ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പാണെന്നും ഡൽഹിയിൽ വിജയം കണ്ട വിദ്യാർത്ഥി സമരം അതിന്റെ തെളിവാണെന്നും ഇന്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻറ് ഐ.ജി.എം ജില്ലാ സമിതി സംഘടിപ്പിച്ച തബ്ദീൽ സീസൺ 12 അഭിപ്രായപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക്രാജ്യവ്യാപകമായി…

‘പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം’; UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം

പിഎം ശ്രീ പദ്ധതിയിൽ വീണ്ടും യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാരിന്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതി ആനുകൂല്യങ്ങൾ നഷ്ടമാകും. ധാരണാപത്രം ഒപ്പിട്ട ശേഷം സംസ്ഥാനം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും…

ഓപ്പറേഷൻ തുഫാൻ; സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന, പൂജപ്പുര,കണ്ണൂർ ജയിലുകളിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി

ഓപ്പറേഷൻ തുഫാൻ, സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ അവസാനിച്ചു. പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. കൂടാതെ കത്തിയും സിഗരറ്റ് ബണ്ടിലുകളും കണ്ടെത്തി. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിൽ ആണ്…

KSRTCയിലും ആർത്തവാവധി; വനിത കണ്ടക്ടർമാർക്ക് ആർത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ ജോലി ചെയ്യുന്ന വനിത കണ്ടക്ടർമാർക്ക് ആർത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. വനിതാ കണ്ടക്ടർമാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. ആർത്തവാവധി സംബന്ധിച്ച് കാലതാമസം ഇല്ലാതെ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. ആർത്തവസമയങ്ങളിൽ ദീർഘനേരം നിന്നും നടന്നു ജോലി ചെയ്യേണ്ടി വരുന്നത്…

പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന “അറൈസ് മേപ്പാടി” പദ്ധതി സമൂഹപങ്കാളിത്തത്തോടെ നടപ്പാക്കിയ മാതൃകാപരമായ സമഗ്ര പുനരധിവാസ പദ്ധതിയാണെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്

മേപ്പാടി:ജൂലൈ 30: ചൂരൽമല–മുണ്ടക്കയ് ഉരുൾപൊട്ടലിനെ തുടർന്ന് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന “അറൈസ് മേപ്പാടി” പദ്ധതി സമൂഹപങ്കാളിത്തത്തോടെ നടപ്പാക്കിയ മാതൃകാപരമായ സമഗ്ര പുനരധിവാസ പദ്ധതിയാണെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. ഭവന നിർമ്മാണം, ഉപജീവന പുനരുദ്ധാരണം, സ്വയംതൊഴിൽ, നൈപുണ്യ വികസനം,…

പ്രസവ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയുടെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ ഹാഷിഷ് ഓയില്‍ പിടികൂടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയുടെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ വയനാട് മേപ്പാടി സ്വദേശിയും നിലവില്‍ കാസര്‍കോട് താമസക്കാരിയുമായ അശ്വതി (32) യെ മെഡിക്കല്‍ കോളേജ് പോലീസ്…