Category: Uncategorized

ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 1871 പേര്‍

ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 667 കുടുംബങ്ങളിലെ 716 പുരുഷന്‍മാരും 720 സ്ത്രീകളും 435 കുട്ടികളും ഉള്‍പ്പെടെ 1871 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 10 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്

കണ്ടെത്താനുള്ളത് 118 പേരെ; 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി; ചാലിയാറില്‍ വെള്ളിയാഴ്ച വരെ തിരച്ചില്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 172 ശരീഭാഗങ്ങളുമാണ്…