‘ഞാൻ ആധാർ കാർഡും കാണിച്ചു തരണോ?’; സംശയിച്ച ആരാധകന് സച്ചിൻ ടെണ്ടുൽക്കറുടെ മറുപടി
ആരാധകരുടെ ചോദ്യങ്ങൾക്കു രസകരമായ മറുപടികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് സച്ചിൻ ആരാധകരുടെ ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരങ്ങൾ നൽകി ആവേശം തീർത്തത്. ഇന്ത്യ ക്രിക്കറ്റ് എന്ന റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയിൽ നടന്ന ചാറ്റ് സെഷൻ ശ്രദ്ധേയമായി മാറി.…
