നവീകരിച്ച ജയ്ഹിന്ദ് അങ്കണവാടി മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റൈഹാനത്ത് ഉദ്ഘാടനം ചെയ്യുന്നു.

വടുവന്‍ചാല്‍: നവീകരിച്ച ജയ്ഹിന്ദ് അങ്കണവാടി മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംഗീത രാമകൃഷ്ണന്‍, വി. കേശവന്‍, വി.പി. ശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.
9.5 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നവീകരിച്ചത്. ചുറ്റുമതില്‍ നിര്‍മാണത്തിന് മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്റെ പ്രാദേശിക വികസന നിധിയില്‍നിന്നു ലഭ്യമാക്കിയ 3.5 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ആറ് ലക്ഷം രൂപ സിഎസ്ആര്‍ ഫണ്ട് മുറ്റം ഇന്റര്‍ലോക്ക്, കെട്ടിടത്തിന് അകത്ത് ടൈല്‍ പതിക്കല്‍, ഷീറ്റിടല്‍, പെയിന്റിംഗ് തുടങ്ങിയ പ്രവൃത്തികള്‍ക്കു വിനിയോഗിച്ചു. മൂപ്പൈനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് അങ്കണവാടി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *