Category: Uncategorized

വ്യാജ ട്രേഡിങ്:ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ…

തൊണ്ടർനാട് പഞ്ചായത്തിൽ SDPI പ്രവർത്തക കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നടത്തി

കോറോം: അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ആവേശപൂർവ്വം നടന്നു. പ്രവർത്തക കൺവെൻഷൻ SDPI സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ ഉദ്‌ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ മുന്നോട്ടു…

ജില്ലയിലെ റേഷൻ കടകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ

കൽപറ്റ:സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ സന്ദര്‍ശിച്ച് വകുപ്പുകളുടെ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. വൈത്തിരി, ബത്തേരി താലൂക്കുകളിലെ റേഷൻ കടകളിലും മീനങ്ങാടി ഗ്രാമപഞ്ചായത്തിനു കീഴിൽ കാക്കവയലിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലും…

ജില്ലാ പഞ്ചായത്ത്: ലീഗ് സ്ഥാനാര്‍ഥികളെ പ്രഖാപിച്ചു

കല്‍പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒരു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും.സ്ഥാനാര്‍ഥികളും ഡിവിഷനും. ടി. ഹംസ (മേപ്പാടി), സുനില്‍കുമാര്‍. എം (കണിയാമ്പറ്റ), മുഫീദ തസ്‌നി (തരുവണ), സല്‍മ മോയി (വെള്ളമുണ്ട), കമലാ രാമന്‍…

വാട്ടർ അതോറിറ്റി ജീവനക്കാരൻ എൻ.കെ. ജയപ്രകാശ് (50) നിര്യാതനായി.

കൽപ്പറ്റ: വെള്ളമുണ്ട കട്ടയാട് രാജമന്ദിരം വീട്ടിൽ എൻ.കെ. ജയപ്രകാശ് (50). (കൽപ്പറ്റ വാട്ടർ അതോറിട്ടി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ബിന്ദു സാമുവൽ (സപ്ലൈക്കോ ജീവനക്കാരി). മക്കൾ: നിർമൽ, സരുൺ, സെലിൻ്റ. അച്ഛൻ: പരേതനായ സി.ടി. അപ്പു നായർ. അമ്മ: പരേതയായ രുഗ്മിനി.…

ഷീ കെയര്‍ :വനിതാ വളണ്ടിയർമാര്‍ക്കുള്ളദശദിന പരിശിലനം തുടങ്ങി.

കല്‍പ്പറ്റ: എം എസ് എസ് ലേഡീസ് വിംഗ് കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷി കെയര്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കുള്ള ദശ ദിന പരിശീലനം തുടങ്ങി. രജിസ്റ്റര്‍ ചെയ്ത 50 വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.ആരോഗ്യ വിദ്യാഭ്യാസ പാലിയേറ്റീവ് കൗണ്‍സിലിംഗ്, ബി.എല്‍.…

ലഹരിക്കെതിരെ നെറ്റ്ബോൾ ചലഞ്ചുമായി പനമരം കുട്ടി പോലീസ്.

പനമരം. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടി സമൂഹത്തെ ബോധവൽക്കരിക്കാൻ വേണ്ടിനെറ്റ്ബോൾ ചലഞ്ചുമായിമായി പനമരത്തെ കുട്ടി പോലീസ് .പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചലഞ്ച് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ശ്രീKM ഫ്രാൻസിസ് ഉദ്ഘാടനം…

ജൈവ പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു

പനമരം:കെല്ലൂർ ഗവ. എൽപി സ്കൂളിൽ കുട്ടികളെ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈ നട്ട് വെള്ളമുണ്ട പഞ്ചായത്ത് കൃഷി ഓഫിസർ അസൂന്ത ഉദ്ഘാടനം ചെയ്തു . കൃഷിയുടെ മൂല്യങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി. ശിശുദിന ദിവസം തന്നെ…

കൈറ്റിന്റെ ‘എന്റെ സ്കൂള്‍ എന്റെ അഭിമാനം’ – പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

പനമരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ‘എന്റെ സ്കൂള്‍ എന്റെ അഭിമാനം’ റീൽസ് നിർമാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. 14 ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ…

വെള്ളമുണ്ടയില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ തുടങ്ങി

വെള്ളമുണ്ട: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് വാര്‍ഡുതല കണ്‍വന്‍ഷന്‍ പഞ്ചായത്തില്‍ തുടങ്ങി. പീച്ചംകോട് വാര്‍ഡ് കണ്‍വന്‍ഷന്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.പി. രാജന്‍ അധ്യക്ഷത വഹിച്ചു. സി.ജി പ്രത്യുഷ്, കെ.സി.കെ. നജ്മുദ്ദീന്‍, പി.…