പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ നിർദേശം നൽകിയത് ആരാണ്? പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ഇൻസ്റ്റഗ്രാമിൽ ശ്രദ്ധിക്കാനാണ് പ്രധാനമന്ത്രി പറയുന്നത്, ഗൗരവ് ഗൊഗോയ്
പരീക്ഷാചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിൽ ലോക്സഭയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം പി ഗൗരവ് ഗൊഗോയ്. ‘പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ ആരാണ് നിങ്ങൾക്ക് നിർദേശം നൽകിയത്?’, ലാത്തിക്കൊണ്ട് തലയ്ക്കടിക്കാൻ പറഞ്ഞതാരാണ്? അമിത് ഷാ മറുപടി പറയണം. ചോദ്യപേപ്പർ ചോർച്ച…
