‘ആ പെണ്ണിന് അഭിനയിക്കാന്‍ അറിയത്തില്ല, അവന് പറഞ്ഞു വിട്ടു, അതിനാ…’; രഞ്ജിത്തിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സജിത മഠത്തില്‍
ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്ര പരാതികളില്‍ സിനിമാ ലോകം പാലിക്കുന്ന മൗനത്തിനെതിരെ നടി സജിത മഠത്തില്‍. യുവനടിയുടെ പരാതിയില്‍ സംവിധായകന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം. ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ആക്ഷേപഹാസ്യമായിട്ടായിരുന്നു സജിതയുടെ പ്രതികരണം. പരാതി കൊടുത്തവര്‍ എക്കാലത്തേക്കും പുറത്താകുമെന്നും…
