‘പേടിയും വേദനയും കൊണ്ടു ഞാന്‍ കരഞ്ഞു, അയാള്‍ പിന്തുടര്‍ന്ന് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തി’; ‘രക്ഷാപ്രവര്‍ത്തക’ന്റെ പീഡനത്തെപ്പറ്റി യുവതി
ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ തനിക്ക് ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് യുവതി. കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരില്‍ പോയി ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോള്‍ രാത്രി 12.45 ന് കായംകുളം കെപിഎസി ജങ്ഷനിലായിരുന്നു വണ്ടി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടമുണ്ടായത്. കൂട്ടുകാരിയുടെ ഭര്‍ത്താവാണ് വണ്ടി ഓടിച്ചിരുന്നത്. നേരിട്ട…
