ഭൂമി തരംമാറ്റുന്നതിന് അപേക്ഷ നല്‍കി ദീര്‍ഘകാലമായിട്ടും അനുമതി ലഭിക്കാത്തവരുടെ കണ്‍വന്‍ഷന്‍ ബത്തേരിയില്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നല്‍കി ദീര്‍ഘകാലമായിട്ടും അനുമതി ലഭിക്കാത്തവര്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി അപേക്ഷകരുടെ കണ്‍വന്‍ഷന്‍ കഴിഞ്ഞ ദിവസം ബത്തേരിയില്‍ നടന്നു. ഭാവി കാര്യങ്ങള്‍ക്ക് കെ.ജെ. ദേവസ്യ(ചെയര്‍മാന്‍), ബേബി തുരുത്തുമ്മേല്‍(കണ്‍വീനര്‍)എന്നിവര്‍ ഭാരവാഹികളായി കര്‍മസമിതി രൂപീകരിച്ചു. മുഖ്യമന്ത്രി, റവന്യു മന്ത്രി, കൃഷി മന്ത്രി എന്നിവരെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും 10ന് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്താനും തീരുമാനിച്ചു.
നിലം തരംമാറ്റുന്നതിന് ഫോം 5, ഫോം 6 അപേക്ഷകള്‍ നല്‍കി കാത്തിരിക്കുന്നവരെ ഉദ്യോഗസ്ഥര്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി വട്ടം കറക്കുകയാണെന്ന് കണ്‍വെന്‍ഷന്‍ ആരോപിച്ചു. ബത്തേരി മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. പി.എം. വേണുനാഥന്‍, എം.കെ. ബാലന്‍, സലിം കട്ടയാട്, ടി.ഡി. മാത്യു, റെജി ഓലിക്കരോട്ട്, പി.എം. ജയശ്രീ, തങ്കമണി ജേക്കബ്, വി.എം. ചാക്കോ, ബാലന്‍ ഉജാസി, തോമസ് കോളിയാടി എന്നിവര്‍ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *