മാനന്തവാടി : ഫെബ്രുവരി 9ന് മാനന്തവാടി പഴശ്ശി പാർക്കിൽ ‘കൂട്ടിനുണ്ട് എടവക 2K26 ‘ എന്ന പേരിൽ നടത്തുന്ന രോഗീ ബന്ധു സംഗമത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുങ്കര, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യുള്ളതിലിന് ലോഗോ കൈമാറി. സംഘാടക സമിതി യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാ സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ ലീല ബാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ സുബൈദ തോക്കൻ, വിനോദ് തോട്ടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ജോർജ് പടകൂട്ടിൽ, ലത്തീഫ് നടുക്കണ്ടി, ഗോൾഡ ഷിനോജ്, സി.ആർ. രമേശ്, അർഷിദ ബാരിക്കൽ, എം.കെ.ജയപ്രകാശ്, എടവക സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ.കെ.സി.പുഷ്പ, ജെ എച്ച്ഐ റെജി വടക്കയിൽ, പാലിയേറ്റിവ് നഴ്സ് ബിന്ദു സുനിൽ, വിനോദ് എടക്കാട്ട്, സുനിൽ, ഹഫ്സത്ത്, സഫിയ, എൻ.വി. ജോർജ്, സുനിൽ കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *