കല്‍പ്പറ്റ: അഖില കേരളവിശ്വകര്‍മ്മ മഹാസഭ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന ട്രഷ്ടറര്‍ കെ. മുരളീധരന്‍ നിര്‍വഹിച്ചു .ജനസംഖ്യാനുപാതികമായ പ്രാതിനിത്യം ഉറപ്പുവരുത്തിയാല്‍ മാത്രമെ വിശ്വകര്‍മ്മജരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിയു.25 വര്‍ഷമായി രണ്ടു വിഭാങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന വിഭാഗങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വരാന്‍ പോകുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിത്യം ഉറപ്പുവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. ഗണേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സി. കൃഷ്ണന്‍കുട്ടി സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ കെ.ഹരിത, ഗിരീഷ് കല്‍പ്പറ്റ, പി. ശിവദാസന്‍, കെ. ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു..
ഫോട്ടോ അടിക്കുറിപ്പ് -01,02
അഖില കേരളവിശ്വകര്‍മ്മ മഹാസഭ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് എമിലിയില്‍ സംസ്ഥാന ട്രഫറ്റര്‍ കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *