കൽപ്പറ്റ: ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയം മരവയലിൽ വച്ച് എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ വയനാട് എക്സൈസ് ടീമും,വെറ്ററൻസ് തമിഴ്നാട് ചെന്നൈ ചീറ്റാസ് ടീമും തമ്മിലുളള സൗഹൃദ മത്സരം സംഘടിപ്പിച്ചു. ടൂർണമെൻ്റ്
വിമുക്തി മിഷൻ വയനാട് ജില്ല മാനേജറും അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രസിഡൻ്റ് പി.ആർ.ജിനോഷ്, ജില്ല ട്രഷറർ ടി.പി.സന്തോഷ്,തമിഴ്നാട് ടീം കോച്ച് ടി.മുത്തുകുമാർ, തമിഴ്നാട് ടീം മാനേജർ ആർ. സത്യപ്രകാശ്,എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുതലായവർ സംബന്ധിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *