കൽപ്പറ്റ: വയനാട്ടിലെ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധമനോഭാവവും അവഗണനയും കാർഷികദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എം.പിയുമായ അഡ്വ. പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളിൽ സർക്കാരുകൾ നിസ്സംഗത തുടരുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുര, ഉന്നതാധികാര സമിതി അംഗം കെ.എ. ആന്റണി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ.ടി. ജോർജ്, സ്റ്റീഫൻ ഷാജു, കെ.ജി. റോബർട്ട്, ജിതേഷ് കുര്യാക്കോസ്, അഡ്വ. ജോർജ് വാതുപറമ്പിൽ, സച്ചിൻ സുനിൽ, അജീഷ് കീരിക്കുന്നേൽ, ഇന്ദിരാ ശിവദാസ്, ഓമന ജോസഫ്, കെ.വി. പൗലോസ്, ബിജു ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു. നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *