മാനന്തവാടി: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മേരി മാതാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽ
ജില്ലയിൽ നിന്നും 4 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ആവേശകരമായ മത്സരത്തിൽ ബത്തേരി സബ് ഡിവിഷൻ ചാമ്പ്യന്മാരും കൽപ്പറ്റ സബ് ഡിവിഷൻ റണ്ണേഴ്സ് അപ്പുമായി.
സമ്മേളനത്തിന്റെ ഭാഗമായി ക്രിക്കറ്റ്‌ ടൂർണമെന്റ്, ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്, ഫുട്ബോൾ ടൂർണമെന്റ് എന്നിവ സംഘടിപ്പിച്ചിരുന്നു.
ഫെബ്രുവരി 16ന് രാവിലെ 9.00 മണിക്ക് കണിയാമ്പറ്റ മില്ലുമുക്ക് ബിച്ചാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം ബഹു. കേരള പട്ടിക ജാതി/പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളു അവർകൾ ഉദ്ഘാടനം ചെയ്യും. ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. അരുൺ കെ പവിത്രൻ IPS അവർകൾ മുഖ്യാതിഥിയാകും. ജില്ലയിലെ മറ്റ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, പോലീസ് സംഘടനയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ സംബന്ധിക്കും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *