മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ തോൽപെട്ടി നരിക്കല്ലിൽ തോൽപെട്ടി ശാഖാ മുസ്‌ലിം ലീഗ് മുൻകൈ എടുത്ത് ബസ് സമയ പട്ടിക ഉൾപ്പെടെ പ്രദർശിപ്പിച്ച് നിർമിച്ച ബസ് കാ ത്തിരിപ്പ് കേന്ദ്രം വിവാദത്തിൽ പൊലീസ് സംരക്ഷണയിൽ കാത്തിരിപ്പു കേന്ദ്രം പൊളിക്കാനുള്ള നീക്കം തടയാൻ യൂഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തി. പഞ്ചായത്ത് അധികൃതർ എത്താത്തതിനെ തുടർന്ന് പ്രതിഷേധക്കാർ പ്രകടനവും പൊതുയോഗവും നടത്തിയ ശേഷമാണ് പിരിഞ്ഞത്. തിരുനെല്ലി പൊലീസും സ്‌ഥലത്തെത്തിയിരുന്നു.
സംഘർഷ സാധ്യത ഉണ്ടാകാമെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞു. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന് കഴിഞ്ഞ ഒട്ടേറെ ഗ്രാമസഭകളിൽ ആവശ്യം ഉയർന്നതാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് മുസ്‌ലിം ലീഗ് മുൻകൈയെടുത്ത് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. എന്നാൽ ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമായാണ് നിർമിച്ചതെന്നും 3 ദിവസത്തിനകം പൊളിച്ച് മാറ്റിയില്ലെങ്കിൽ പഞ്ചായത്ത് പൊളിച്ചു നീക്കുമെന്നും അതിനു ചെലവാകുന്ന തുക ഈടാക്കുമെന്നും കാണിച്ച് തിരുനെല്ലി പഞ്ചായത്ത് നോട്ടിസ് പതിച്ചതോടെയാണ് വിവാദം ഉയർന്നത്.
നോട്ടിസ് തപാലിൽ അയച്ചത് ലീഗ് ഭാരവാഹികൾ സ്വീകരിക്കാ ത്തതിനെ തുടർന്നാണ് കാത്തിരിപ്പു കേന്ദ്രത്തിൽ പതിച്ചിരിക്കുന്നത്. തിരുനെല്ലി പഞ്ചായത്തിൽ തന്നെ വിവിധ ഭാഗങ്ങളിൽ പഞ്ചായത്ത് ഭരിക്കുന്ന സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിലവിലുണ്ട്. കാട്ടിക്കുളം പനവല്ലി റോഡിൽ പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണത്തിനായി പൊളിക്കണമെന്ന ആവശ്യപ്പെട്ട കേന്ദ്രങ്ങൾ ഉൾപ്പെടെ നിലനിൽക്കെയാണ് തിരുനെല്ലി പഞ്ചായത്തിൻ്റെ നടപടി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമാണ് ഇവിടെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്‌തമായ മത്സരം നടന്ന വാർഡാണ് നരിക്കൽ. ഇവിടെ സിപിഎമ്മും ലീഗുമായി ചെറിയ തോതിലുള്ള സംഘർഷവും ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പഞ്ചായത്ത് നോട്ടിസ് നൽകിയതെന്നാണ് യുഡിഎഫ് ആരോപണം. ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കരുതെന്ന് ആവ ശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു.
എന്നാൽ, പരാതി ഉയർന്ന സാഹചര്യത്തിലാണ് പൊളി ക്കാൻ തീരുമാനിച്ചതെന്നും ഇതിനായി പൊലീസ് സംരക്ഷണത്തിന് ആവശ്യപ്പെട്ടതെന്നും തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ പറഞ്ഞു. ആർക്കും ഒരു ഉപദ്രവവും ഇല്ലാത്ത സ്‌ഥലത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രം സ്‌ഥിതി ചെയ്യുന്നതെന്നും പാണക്കാട് ശിഹാബ് തങ്ങളുടെ ഫോട്ടോ വച്ചു എന്നതിന്റെ പേരിൽ, സാധരണക്കാർക്ക് തണലേകുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കുമെന്ന് പറ യുന്നത് രാഷ്ട്രീയലാക്കോടെയണെന്നും യൂഡിഎഫ് കുറ്റപ്പെടു ത്തി. മന്ത്രി ഒ.ആർ. കേളുവിന്റെ നിർദേശപ്രകാരമുള്ള നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
പ്രതിഷേധ യോഗം എഐസി സി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്‌തു. നരിക്കല്ലിൽ പ്രകടനവും നടത്തി.സലീം തോൽപെട്ടി അധ്യക്ഷത വഹിച്ചു യൂഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എൻ.കെ. വർഗീസ്, കൺവീനർ പടയൻ അഹമ്മദ്, എ.എം. നിശാന്ത്, വി.വി നാരയണവാര്യർ, റീന ജോർജ്, ഷംസീർ അരണപ്പാറ, ഒ.പി.ഹസൻ, സുധാകരൻ പാൽവെളിച്ചം, പി.പി.തോമസ്, ഇ.എം.നൗഷാദ്, ഷമീർ തോൽപെട്ടി, ഷാജീർ തോൽപെട്ടി, എം.ഷുഹൈബ്, ബിജു ജോർജ്, റസിയ തോൽ പെട്ടി, സതീശൻ പുളിമൂട്, ദിനേശൻ കോട്ടിയൂർ, പഞ്ചായത്ത് അംഗങ്ങളായ കെ.ബി.വൈശാഖ്, ശ്രീജ ബാവലി എന്നിവർ പ്രസംഗിച്ചു.
