തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ രശ്‍മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇരുവരുടെയും വിവാഹച്ചടങ്ങുകൾ പൂർത്തിയായി എന്നാണ് വിവരം. ഉദയ്പൂരിലെ ആഢംബര ഹോട്ടലായ ഐടിസി മൊമന്റോസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. തെലുങ്ക് സംസ്‌കാരവും പാരമ്പര്യവും അനുസരിച്ചാണ് വിവാഹച്ചടങ്ങുകൾ.

വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ന് വൈകുന്നേരം കൊഡവ സമുദായ ആചാരങ്ങൾക്കനുസരിച്ചുള്ള ചടങ്ങുകളും നടത്തും. വിജയ് തെലുങ്ക് സമുദായത്തിൽ നിന്നുള്ളയാളും രശ്മിക കൊഡവ സമുദായത്തിൽ നിന്നുള്ളയാളുമാണ്. മാർച്ച് നാലിന് സിനിമാ മേഖലയിലെ പ്രമുഖർക്കായി ഹൈദരാബാദിലെ താജ് കൃഷ്ണയിൽ വച്ച് വിവാഹസത്ക്കാരം സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന് ഇരുവരും പരസ്യപ്പെടുത്തിയത്. താരങ്ങളുടെ ആസ്തിയെ കുറിച്ചാണിപ്പോൾ ആരാധകർക്കിടയിലെ ചർച്ച. രശ്‍മിക മന്ദാനയുടെ ആസ്തി 66 കോടി രൂപയാണ്. ഒരു സിനിമയ്‍ക്ക് ഏകദേശം നാല് കോടി രൂപയോളം പ്രതിഫലം വാങ്ങിക്കുന്നുണ്ട്. ഡിയര്‍ ഡയറി എന്ന പേരില്‍ ഒരു പെര്‍ഫ്യൂം ബ്രാൻഡും രശ്‍മിക മന്ദാനയ്‍ക്കുണ്ട്.

ബം​ഗളൂരുവിലെ വീടും കൂര്‍ഗിലെ വിരാജ്‍പേട്ടിലുള്ള വില്ലയും ഏകദേശം എട്ട് കോടി രൂപ വീതം വില മതിക്കും. ഹൈദരാബാദ്, മുംബൈ, ഗോവ എന്നിവിടങ്ങളിലും രശ്‍മിക മന്ദാനയ്‍ക്ക് സ്വന്തമായി വീടുകളുണ്ട്. റേഞ്ച് റോവര്‍ സ്‍പോര്‍ട്ട്, ഔഡി Q3, മെഴ്‍സിഡ് ബെൻസ് സി- ക്ലാസ് എന്നീ ആഢംബര വാഹനശേഖരവും നടിക്ക് സ്വന്തമായുണ്ട്. വിജയ് ദേവരകൊണ്ടയുടെ ആസ്‍തി 66 കോടി രൂപയ്‍ക്ക് 70 കോടി രൂപയ്ക്കും ഇടയിലാണ്.

ഒരു സിനിമയ്ക്ക് 12 മുതല്‍ 15 കോടി വരെ താരം പ്രതിഫലം കൈപ്പറ്റുന്നുണ്ട്. റൗഡി വിയര്‍ എന്ന ഫാഷൻ ബ്രാൻഡും സ്വന്തമായുള്ള വിജയ് ദേവെരകൊണ്ട ഹൈദരാബാദ് ബ്ലാക്ക് ബോക്സ് എന്ന വോളിബോള്‍ ടീമിന്റെ ഉടമയുമാണ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ 15 കോടി രൂപയുടെ ബംഗ്ലാവുമുണ്ട്.

ബിഎംഡബ്യു 5 സീരീസ്, ഫോര്‍ഡ് മസ്‍താംഗ്, റേഞ്ച് റോവര്‍ എന്നിവയും വിജയ് ദേവെരകൊണ്ടയുടെ വാഹനശേഖരത്തിലുണ്ട്. കഴിഞ്ഞ ദിവസം ഹൽദി ഒരുക്കങ്ങളുടെ ചിത്രങ്ങളും വിജയ്‌യും രശ്മികയും പങ്കുവച്ചിരുന്നു. വ്യാഴാഴ്ച 11 നും 11.30 നും ഇടയിലായിരുന്നു വിവാഹ മുഹൂർത്തം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *