ടെഹ്റാന്: പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രായേലിന്റെ മിന്നലാക്രമണം. ശനിയാഴ്ച പുലർച്ചെയാണ് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ ‘പ്രതിരോധ മിസൈല്‍ ആക്രമണം’ നടത്തിയത്.

ആക്രമണത്തെത്തുടർന്ന് ടെഹ്റാൻ നഗരത്തിലുടനീളം ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായി.

ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജംഹൂറി പ്രദേശം എന്നിവിടങ്ങളില്‍ ഒന്നിലധികം മിസൈലുകള്‍ പതിച്ചു. നഗരമധ്യത്തിലെ പാസ്ചർ സ്ട്രീറ്റിന് സമീപം വലിയ തോതില്‍ പുക ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാനില്‍ നിന്ന് ഉണ്ടായേക്കാവുന്ന വലിയൊരു സൈനിക നീക്കം മുൻകൂട്ടി തടയുന്നതിനാണ് ഈ ‘പ്രതിരോധ ആക്രമണം’ നടത്തിയതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

ആണവ കരാറിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. മേഖലയില്‍ ഒരു പൂർണ യുദ്ധത്തിനുള്ള സാധ്യത ഇത് വർധിപ്പിക്കുന്നു. സ്ഫോടനങ്ങളെത്തുടർന്ന് ടെഹ്റാനില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ഇസ്രായേലില്‍ തിരിച്ചടി ഭയന്ന് അപായ സൈറണുകള്‍ മുഴങ്ങുകയും പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *