കല്പറ്റ: മുസ്‌ലിം ലീഗിന്റെ പരിസ്ഥിതി സംഘടനയായ ലീഗ് ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ (LEP) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ വള്ളിത്തോട്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പരിസ്ഥിതി വിചാരവും ഹരിത രക്ഷ പുരസ്കാര സമർപ്പണവും നടത്തി. മുണ്ടക്കൈ ചൂരൽ മല പ്രദേശത്ത് നടന്ന പ്രകൃതി ദുരന്തത്തിൽ ദുരിത ബാധിതരായ വരുടെ സാന്നിധ്യത്തിൽ വ്യത്യസ്ത മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ് പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്.

പരിസ്ഥിതി വിചാരം എൽ.ഇ.പി സംസ്ഥാന പ്രസിഡന്റ് കെ.എൻ.എ. ഖാദർ എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, മാലിന്യം, മരം മുറി. മണ്ണിന്റെ ഘടനാമാറ്റം, സുഖ സൗകര്യങൾക്ക് വേണ്ടിയുള്ള വയൽ നികത്തൽ , തുടങ്ങി വയനാടിന്റെ തനത് ഭൂപ്രകൃതിയും പരിസ്ഥിതി സന്തുലിതാവസ്ഥയും മാറ്റങ്ങൾക്ക് വിധേയമാകുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുവെന്നും, ജില്ല നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളും സ്വീകരിക്കേണ്ട നയപരമായ ഇടപെടലുകളും സംബന്ധിച്ച് ഗൗരവമായ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൗഹൃദ വികസന സമീപനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പങ്കെടുത്ത പ്രദേശത്തെ എല്ലാ കുടുംബങ്ങൾക്കും പേര, സപ്പോട്ട, ഞാവൽ, മാവ്, റമ്പൂട്ടാൻ തുടങ്ങിയ ഫലവൃക്ഷങ്ങൾ വിതരണം ചെയ്തു.

എൽ.ഇ.പി സംസ്ഥാന ജനറൽ സെക്രട്ടറി സലീം കരുവമ്പലം മുഖ്യപ്രഭാഷണം നടത്തി. സമകാലിക പരിസര വർത്താമനം പ്രകൃതി യാണെന്നും മനുഷ്യന് പ്രകൃതി വേണമെന്നും പ്രകൃതിക്ക് മനുഷ്യൻ ആവശ്യമില്ലെന്നും അദ്ദേഹം സദസ്സിനെ ഓർമ്മപ്പെടുത്തി.

അമീന അസീൻ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മാധ്യമ പ്രവർത്തകൻ സി.വി..ഷിബു,പരിസ്ഥിതി പ്രവർത്തകരായ പൗലോസ് ബത്തേരി, ഫാദർ ജോസഫ് , നെഹ്‌ല ഫാത്തിമ,അസ്സ റൈഖ, മുഫീദ തെസ്നി എന്നിവർ സംസാരിച്ചു.ആയിഷസെൻഹയുടെ പ്രാർത്ഥനയോട് കൂടിയാണ് പരിപാടി തുടങ്ങിയത്.

ചടങ്ങിൽ കഴിഞ്ഞ വർഷം വിതരണം ചെയ്ത 1000 മല്ലിക മാവിൻ തൈകളിൽ മാതൃകാപരമായി പരിപാലനം നടത്തിയ അർഷാദ് ചെറ്റപ്പാലത്തിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്ന ഗ്രില്ലിൻകോയ്ക്കും ഹരിത രക്ഷ പുരസ്കാരം സമ്മാനിച്ചു.

എൽ.ഇ.പി ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹുസൈൻ കുഴിനിലം സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ഭാരവാഹികളായ റസാഖ് കൽപ്പറ്റ, സി. കുഞ്ഞബ്ദുള്ള, അസൈനാർ വി., അബ്ദുള്ള മാടക്കര, എം. മുഹമ്മദ് ബഷീർ, എം.എ. അസൈനാർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, ജനറൽ സെക്രട്ടറി ഫസൽ സി.എച്ച്., യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തെസ്നി, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ.ബി. നസീമ, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, എൽ.ഇ.പി ഭാരവാഹികളായ പി. ഉസ്‌മാൻ, ലുഖ്മാനുൽ ഹക്കീം വി.പി.സി, ഷാനവാസ് എ കെ , നാസർ, ഉസ്മാൻ തരുവണ, മമ്മൂട്ടി പുളിഞ്ഞാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
നാടൻ മാങ്ങ, ചക്ക, നാരങ്ങ തുടങ്ങിയ നാടൻ വിഭവങ്ങൾ ചടങ്ങിൽ നൽകി .

By admin

Leave a Reply

Your email address will not be published. Required fields are marked *