വയനാട് ഡിഎംസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിനത്തിലാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മൂന്നു പേർക്കെതിരെ നടപടിയെടുത്തത്

വയനാട്: വയനാട് കുടുംബശ്രീ ജില്ലാ മിഷനിൽ വൻ അഴിമതി. കേന്ദ്ര സർക്കാർ നൽകിയ 50 ലക്ഷം രൂപ വകമാറ്റി തട്ടിയെടുത്ത സിപിഎം നേതാക്കളടക്കം മൂന്നു പേരെ ജോലിയിൽ നിന്ന് പുറത്താക്കി. സിപിഎം ബ്രാഞ്ച് സെക്രട്ടറി ജയേഷ്, ഡിവൈഎഫ്ഐ നേതാവ് ഹരീഷ്, കുടുബശ്രീ കോർഡിനേറ്റർ സായ്കഷ്ണൻ എന്നിവരെയാണ് പുറത്താക്കിയത്. ആദിവാസി വികസന പ്രവർത്തനങ്ങൾക്കായി ജില്ലാ കളക്ടർ മുഖാന്തരം അനുവദിച്ച തുകയിലാണ് തട്ടിപ്പ് നടത്തിയത്.

വയനാട് ഡിഎംസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിനത്തിലാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മൂന്നു പേർക്കെതിരെ നടപടിയെടുത്തത്. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന 8 വിഡികെ കേന്ദ്രങ്ങളുടെ ഫണ്ട് വിനിയോഗത്തിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു. ജില്ല പ്രോഗ്രാം മാനേജറായിരുന്നു വി.ജയേഷ്, വിഡികെ കോർഡിനേറ്ററായിരുന്നു യു.പി ഹരീഷ്, സ്പെഷ്യൽ പ്രൊജക്ട് കോ-ഓർഡിനേറ്ററായിരുന്നു സായി കൃഷ്ണ‌ൻ.

By admin

Leave a Reply

Your email address will not be published. Required fields are marked *