പനമരം: റംസാൻ മാസത്തിലെ വ്രതശുദ്ധിയിൽ കാരുണ്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശവുമായി പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (എസ്.പി.സി). ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വിദ്യാലയത്തിൽ എത്താൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥികൾക്കാണ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്.
വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക കൊണ്ടാണ് കിറ്റുകൾ തയ്യാറാക്കിയത്. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റഷീന സുബൈർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ റുഖിയ സലാം, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അജിഷ, ഷാജി കോവ, സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ, ഷിബു എം.സി എന്നിവർ സംസാരിച്ചു. സഹജീവിസ്നേഹവും സാമൂഹിക ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *