കല്‍പ്പറ്റ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 202-ാം റാങ്ക് നേടിയ ഹൃദ്യ എസ്. ബിജുവിനെ കല്‍പ്പറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക പ്രതിനിധികള്‍ അഭിനന്ദിച്ചു. ഇടവക വികാരി ഫാ.പി.കെ. യെല്‍ദോ, സെക്രട്ടറി ഇ.വി. ഏബ്രഹാം എന്നിവര്‍ ഹൃദ്യയുടെ മുണ്ടേരിയിലെ വസതിയിലെത്തിയാണ് അഭിന്ദനം അറിയിച്ചത്. കഠിനാധ്വാനവും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ വലിയ വിജയങ്ങള്‍ സാധ്യമാണെന്ന് ഹൃദ്യ തെളിയിച്ചതായി ഫാ.പി.കെ. യെല്‍ദോ പറഞ്ഞു. നാടിനും ഇടവകയ്ക്കും മാതൃകയായ ഹൃദ്യയുടെ നേട്ടം വരുംതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
