സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൈറ്റ് സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി ജില്ലയിലെ കുറുമ്പാല ഗവ. ഹൈസ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ മികച്ച മാതൃകകള്‍ പരിഗണിച്ച് അര ലക്ഷം രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ ഏറ്റുവാങ്ങി.

അക്കാദമിക മികവും തനത് പദ്ധതികളും പഠനനിലവാരം ഉയര്‍ത്തുന്നതിനായി സ്‌കൂള്‍ ആവിഷ്‌കരിച്ച വ്യത്യസ്തമായ പദ്ധതികളും വിധികര്‍ത്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. സബ്ജക്ട് ക്ലിനിക്, ഒരു ദിനം ഒരു അറിവ്, നിറവ്, പൊലിമ, അക്ഷരചെപ്പ്, കിരണം, ഒരു നുള്ളറിവിന് ഒരു പൊതി സമ്മാനം, ടെപ്പ്, സ്റ്റാര്‍ പ്രൊജക്ട്, പിറന്നാളിന്നൊരു പൂച്ചട്ടി തുടങ്ങിയവയായിരുന്നു തനത്പദ്ധതികള്‍. സാങ്കേതിക വിദ്യയെ വിദ്യാഭ്യാസവുമായി കൂട്ടിയിണക്കുന്നതിന് ആവിഷ്‌കരിച്ച ലേണിംഗ് മൊബൈല്‍ ആപ്പ്, എല്‍.കെ. ഇല്ലുമിനേഷന്‍ അവാര്‍ഡ്ഉള്‍പ്പെടെയുള്ള ഐ സി ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, സ്‌കൂളിന്റെ ഭൗതിക സൗകര്യ വികസനം, സാമൂഹിക പ്രതിബദ്ധതയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയും സ്‌കൂളിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കി.

തിരുവനന്തപുരത്ത് നടന്നപരിപാടിയില്‍പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉമേഷ് കുമാര്‍, കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത്, എസ്.എസ്.കെ ഡയറക്ടര്‍ എ.ആര്‍ സുപ്രിയ, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ആര്‍.കെ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *