തിരുവനന്തപുരം: 2021 ശേഷം 60 വയസ് തികഞ്ഞ 10115 കർഷകർക്ക് കൂടി ചെറുകിട – നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000 രൂപ പെൻഷൻ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

ജൽജീവൻ പദ്ധതിക്കായി 4000 കോടി നബാർഡ് വായ്പ

ജൽ ജീവൻ പദ്ധതിയുടെ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനായി NIDA പദ്ധതി പ്രകാരം നമ്പാർഡിൽ നിന്നും 4000 കോടി രൂപ വായ്പ എടുക്കുന്നതിന് കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസൽ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

പദ്ധതിയുടെ സംസ്ഥാന വിഹിതം കണ്ടെത്തുന്നതിനായി മുൻപ് അനുവദിച്ച 9000 കോടി രൂപയുടെ ഭാഗമായി പദ്ധതിയുടെ കീഴിൽ നബാർഡിൽ നിന്നും ബാക്കി തുകയായ 4000 കോടി രൂപ കൂടി വായ്പ എടുക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. വായ്പക്ക് സർക്കാർ ഗ്യാരണ്ടി അനുവദിക്കും. ധനകാര്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും വിധേയമായിട്ടായിരിക്കും കേരള വാട്ടർ അതോറിറ്റി നബാർഡിൽ നിന്നും വായ്പ എടുക്കുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *