കേരളം സകല മേഖലയിലും നേട്ടങ്ങൾ കൈവരിച്ച നാടാണെന്നും ഇതെല്ലാം തുടരേണ്ടതല്ലേയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുന്ദമംഗലത്ത്
എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദ​ഹം. എൽഡിഎഫ് തുടരണം എന്നാണ് ജനം ആഗ്രഹിക്കുന്നത്. യുഡിഎഫിന് പ്രതിബദ്ധത സ്വന്തം കാര്യങ്ങളോടാണ് ജനങ്ങളുടെ ക്ഷേമ കാര്യങ്ങളിൽ അല്ല അവരുടെ ശ്രദ്ധയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ക്ഷേമമാണ് എൽഡിഎഫിന് പ്രാധാനമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഒരു ഘട്ടത്തിലും കേരളത്തെ സഹായിച്ചില്ല. കേരളത്തിന്‌ കിട്ടേണ്ട സഹായങ്ങളൊന്നും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെ ആർ എസ് എസിന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അദ്ദേ​ഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് റാലികളിൽ ആവശമായി മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പരിപാടികളിൽ പങ്കെടുത്ത് വരുകയാണ്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *