ഗുവാഹത്തി: ടി20 ക്രിക്കറ്റില്‍ അനുപമ നാഴികക്കല്ല് താണ്ടി രാജസ്ഥാന്‍ റോയല്‍സ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ 24 റണ്‍സെടുത്തു പുറത്താകാതെ നിന്ന ജഡേജ ടി20 ഫോര്‍മാറ്റില്‍ 4000 റണ്‍സ് തികച്ചു.
ഈ നേട്ടം സ്വന്തമാക്കിയതോടെ മറ്റൊരു ശ്രദ്ധേയ റെക്കോര്‍ഡിന്റെ എലീറ്റ് പട്ടികയിലും ജഡേജ തന്റെ പേരെഴുതി ചേര്‍ത്തു. ടി20 ഫോര്‍മാറ്റില്‍ 4000 റണ്‍സും 200 വിക്കറ്റുകളും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ജഡേജ മാറി. ഹര്‍ദിക് പാണ്ഡ്യയാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍.
ടി20 ഫോര്‍മാറ്റില്‍ താരത്തിന്റെ നേട്ടം 4016 റണ്‍സായി. 238 വിക്കറ്റുകളും ജഡേജയ്ക്കുണ്ട്. 5 അര്‍ധ സെഞ്ച്വറികളും ടി20 ഫോര്‍മാറ്റില്‍ ജഡേജ സ്വന്തമാക്കിയിട്ടുണ്ട്.
