കല്‍പറ്റ: ഏഷ്യയിലെ ഏറ്റവും വലിയ ബയോമെഡിക്കല്‍ എൻജിനീയറിങ്സൊസൈറ്റി ആയ ബയോമെഡിക്കല്‍ എൻജിനീയറിങ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സീനിയര്‍ മെമ്പറായി സരുണ്‍ മാണിയെ തിരഞ്ഞെടുത്തു. 2011 മുതല്‍ ബിഎംഎസ്ഐയുടെ ലൈഫ് മെമ്പറായ അദ്ദേഹം നിലവില്‍ സൊസൈറ്റിയുടെ ദേശീയ ഉപാധ്യക്ഷനാണ്. 2018 മുതല്‍ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മുന്‍പ് ദേശീയ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്നും സീനിയര്‍ മെമ്പറാകുന്ന ആദ്യത്തെ വ്യക്തിയാണ്. ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആയ ബയോമെഡിക്കല്‍ എൻജിനീയേഴ്സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമാണ്. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗവും വയനാട് ജില്ലാ സെക്രട്ടറിയുമാണ് നിലവില്‍ സരുണ്‍ മാണി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *