തൃശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബിജെപി ജനാധിപത്യത്തെ എത്ര നിസ്സാരമായാണ് കണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

തൃശൂരില്‍ റീ ഇലക്ഷന്‍ നടത്തണം. തൃശ്ശൂരില്‍ 30,000 മുതല്‍ 60,000 വരെ വ്യാജ വോട്ടുകള്‍ ചേര്‍ത്തിരിക്കാനാണ് സാധ്യതയെന്നും സുരേഷ് ഗോപിയുടെ മൗനം ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു. മാന്യത ഉണ്ടെങ്കില്‍ സുരേഷ് ഗോപി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണം

തദ്ദേശ തെരഞ്ഞെടുപ്പിനായി ബിജെപി വന്‍തോതില്‍ പണം മുടക്കുന്നു. സുരേഷ് ഗോപി മോഡല്‍ വോട്ട് ചേര്‍ക്കല്‍ നടക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലും സുരേഷ് ഗോപി മോഡല്‍ ഉണ്ട്. സുരേഷ് ഗോപിയുടെ ഡ്രൈവറുടെ വോട്ടര്‍ ക്രമക്കേട് കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. ഇത്രയും മറിമായം വേറെ എവിടെയും കണ്ടിട്ടില്ല. സുരേഷ് ഗോപിക്ക് നാണമില്ലേ എന്നും വ്യാപകമായി ഇത്തരത്തില്‍ വ്യാജ വോട്ട് ചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *