കൽപറ്റ:കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ കൽപറ്റ, ബത്തേരി ബ്ലോക്കുകളിലെ അയൽക്കൂട്ട അംഗങ്ങൾക്കായി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് പരിശീലനം പൂർത്തിയായി. വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എക്സലൻസ് നൽകിയ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള,
സർട്ടിഫിക്കറ്റ് വിതരണം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ നിർവഹിച്ചു. അയൽക്കൂട്ട അംഗങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും തൊഴിൽ സാധ്യത വിപുലീകരിക്കുന്നതിനുമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സലീന കെ.എം, ഡി.പി.എം പി.ഹുദൈഫ്, ശ്രുതി രാജൻ, എം.ഇ.സി ധന്യ, കിരൺ, ധനുഷ എന്നിവർ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *