മാനന്തവാടി: മാനന്തവാടി സബ് ആർ ടി ഓഫിസിൽ ഇന്നലെ (തിങ്കൾ ) ഇരുനൂറോളം
ചെല്ലാനുകൾ തീർപ്പാക്കി.
2 ലക്ഷത്തോളം രൂപയുടെ ട്രാഫിക് ചെല്ലാനുകളുടെ പിഴ ഇളവുകൾ നൽകി.
വയനാട് പോലീസിന്റെ സഹകരണത്തോടെ ഒരു ദിവസം കൂടി അനുവദിക്കപ്പെട്ട എല്ലാ തരം പിഴകളും 50% നിലവിൽ തീർപ്പാക്കുന്നു. മാനന്തവാടി സബ് ആർ ടി ഓഫിസിൽ 29 നു
സാധാരണ ഓഫിസ് സമയത്തിന് പുറമെ വൈകിട്ട് 5 മുതൽ രാത്രി 8 വരെ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാനന്തവാടി ജോയിൻ്റ് ആർടിഒ അറിയിച്ചു.
ഫോ: 9188917372, 8547639072
ഇ ചലാൻ അല്ലാത്ത പഴയ ഓവർ സ്പീഡ് കാമറ പിഴകളും നിലവിലെ ആംനസ്റ്റി സ്കീമിൽ ഉൾപ്പെടുത്തി 50% ഇളവോട് കൂടി അടക്കാവുന്നതാണ്.
31/12/2024 വരെ ഉള്ള ഇത്തരം കേസുകളുടെ പിഴകൾ 50% ഇളവോട് കൂടി അടച്ച് തീർപ്പാക്കുന്നതിനായി അടുത്തുള്ള ആർടി ഓഫിസ് അല്ലെങ്കിൽ ഡബ് ആർടി ഓഫിസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടാതെ, പഴയ ചെക്ക് റിപ്പോർട്ടുകളും (മാന്വൽ ചെക്ക് റിപ്പോർട്ടുകൾ) ഇത്തരത്തിൽ ഇളവോട് കൂടി പിഴ അടച്ച് തീർപ്പാക്കവുന്നതാണ്.
ഈ പദ്ധതി ഏപ്രിൽ 30 ന് അവസാനിക്കും.
ഇളവ് ലഭിക്കുന്നതിന് https://services.mvd.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കുക
കോടതിക്ക് സമർപ്പിക്കപ്പെട്ട ചെല്ലാനുകൾ സ്കീമിന്റെ ഭാഗമായി 50 ശതമാനം ഇളവോടുകൂടി അടച്ചു തീർക്കാൻ ബന്ധപ്പെട്ട RT ഓഫിസുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടാം.
