മാനന്തവാടി: കെ എസ് ഇ ബി യുടെ അപ്രഖ്യാപിത പവർ കട്ടിനെതിരെ മാനന്തവാടി കെ എസ് ഇ ബി ഓഫീസിന് മുൻപിൽ വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി.പായയും കുപ്പി വിളക്കുകളും പാള കൊണ്ടുള്ളവിശറികളുമായി രാത്രീ ഏട്ട് മണിയോടെ പ്രകടനവുമായി കെ എസ് ഇ ബി ഓഫീസിലേക്ക് വരുകയും അകത്ത് പായ ഇട്ട് കിടക്കാൻ പോകുന്ന വഴിയിൽ പോലീസ് തടഞ്ഞതിനാൽ വരാന്തയിൽ പായ വിരിച്ച് ഇരിക്കുകയും പ്രകടനം വിളിക്കുകയും സർക്കാരിനെ പരിഹസിക്കുന്ന രീതിയിൽ ഇപ്പോൾനടക്കുന്നത് പവർകട്ടല്ലെന്നും മുഖ്യമന്ത്രി സ്പോൺസർ ചെയ്യുന്ന കെ കട്ട് ആണെന്നും ചൂട് കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങൾക് കിടന്നുറങ്ങാൻ കഴിയാതെ പുറത്തിറങ്ങിയാൽ പാമ്പ് കടിയേൽക്കുന്ന അവസ്ഥയാണെന്നും ചൂടിൽ നിന്നും മോചനം നേടാൻ പാള കൊണ്ടുള്ള വിശറി കാണിച്ച് ഇത് കേരള സർക്കാരിന്റെ കെ വിശറി ആണെന്നും വെളിച്ചത്തിന് ഉപയോഗിക്കാൻ കെ വിളക്കും സമ്മാനിച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചത്.നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പവർ കട്ടില്ലാത്ത പത്ത് വർഷം എന്ന പേരിൽ പരസ്യം നൽകാൻ വേണ്ടി മാത്രം കോടി കണക്കിന് രൂപയാണ് പിണറായി വിജയൻ സർക്കാർ കൊള്ളയടിച്ചത് മാത്രവുമല്ല വൈദ്യുതി ചാർജ് പത്ത് വർഷത്തിനിടയിൽ അഞ്ച് തവണ വർധിപ്പിച്ച് സർവകാല റെക്കോർഡിലാണുള്ളത്.സമസ്ത മേഖലയിലും അഴിമതിയുടേയും ദൂർത്തിന്റേയും കൂമ്പാരമായ ഈ സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ് കഴിഞ്ഞതെന്നും മെയ്‌ നാലിന് വോട്ട് എണ്ണുമ്പോൾ ജനദ്രോഹ സർക്കാറിനെ ജനങ്ങൾ താഴെ ഇറക്കുമെന്നും പ്രതിഷേധ സമരം ഉത്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അസിസ്‌ വാളാട് പറഞ്ഞു.മാനന്തവാടി മണ്ഡലം പ്രസിഡന്റ്‌ ഷക്കീർ പുനത്തിൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ ജനറൽ സെക്രട്ടറി വി സി വിനീഷ് മുഖ്യ പ്രഭാഷണം നടത്തി.അൻഷാദ് മാട്ടുമ്മൽ,അഡ്വ.സുഹനാസ് തോട്ടിങ്ങൽ,ഷിനു ജോൺ,മൂഹിയുദ്ധീൻ തരുവണ,നാസർ പാലമുക്ക്,ജോജി ജോർജ്,നൗഷാദ് പുത്തൻത്തുറ,ജിജേഷ് ഗോപി,മിഥ്ലാജ് ഖാൻ,റിയാസ് കുഴിനിലം,അജ്മൽ കെ,റഷീദ് പുത്തൻതുറ തുടങ്ങിയവർ നേതൃത്വ നൽകി

By ONLINE

Leave a Reply

Your email address will not be published. Required fields are marked *