എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ജോയൻ്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് എക്സൈസ് ഇൻ്റലിജൻസ്, മുത്തങ്ങ ചെക്ക് പോസ്റ്റ്, സുൽത്താൻ ബത്തേരി റെയിഞ്ച് എന്നീ പാർട്ടികൾ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കർണ്ണാടക ഭാഗത്ത് നിന്നും ചകിരി കയറ്റി കോഴിക്കോട് അരീക്കോടേക്ക് പോകുകയായിരുന്നു KL 65 S 2395 നമ്പർ EICHER മിനിലോറിയിൽ നിന്നും 105 ചാക്കുകളിലായി 42,650 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുക്കുകയും മിനിലോറിയും,വാഹന ഡ്രൈവർ സിദ്ദീഖ്.സി.എച്ച് (വയസ്-38/26) ചോലക്കാട്ട് തൊടി ഹൗസ്, പെരിഞ്ചോളം ദേശം, മണ്ണാർക്കാട് താലൂക്ക്, പാലക്കാട് ജില്ല എന്നയാളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുള്ളതാണ്, പരിശോധന പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ശ്രീ സിറാജ്.എൻ, ശ്രീ രാജേഷ് കോമത്ത്, ശ്രീ. വൈശാഖ് കെ പ്രിവൻ്റീവ് ഓഫീസർമാരായ ശ്രീ കൃഷ്ണൻകുട്ടി പി ,ശ്രീ അരുൺ പ്രസാദ് ഇ , ശ്രീ അനിഷ് .എ.എസ്, ശ്രീ എം.കെ.സുരേന്ദ്രൻ, ശ്രീ പ്രോമിസ്, ശ്രീ അനിൽ.എ. വനിത സിവിൽ എക്സൈസ് ഓഫിസർ ശ്രീമതി രമ്യ.ബി.ആർ ,സിവിൽ എക്സൈസ് ഡ്രൈവർ ശ്രീ അനുപ്രസാദ്, ശ്രീ ബാലചന്ദ്രൻ.കെ.കെ എന്നിവരും ഉണ്ടായിരുന്നു. നിരോധിത പുകയില ഉത്പനം കണ്ടെടുത്ത വാഹനവും വാഹനം ഓടിച്ച ഡ്രൈവറെയും തുർനടപടികൾക്കായി സുൽത്താൻ ബത്തേരി പോലീസിന് കൈമാറിയിട്ടുള്ളതാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *