പുൽപ്പള്ളി: ചായക്കടയിൽ രാത്രി അതിക്രമിച്ചു കയറി പണം കവർന്ന യുവാവ് പിടിയിൽ. അമ്പലവയൽ, നരിക്കുണ്ട്, കരിങ്കണ്ണിയിൽ വീട്ടിൽ, ആൽബിനെ(29)യാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. ഇയാൾ പുൽപള്ളി സ്റ്റേഷൻ പരിധിയിൽ മൂന്നോളം ലഹരി കേസുകളിലും അമ്പലവയൽ സ്റ്റേഷൻ പരിധിയിലുള്ള സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിലും പ്രതിയാണ്.

പുൽപ്പള്ളി ടൗണിലുള്ള ചായക്കടയിലാണ് 27-04-26 തീയതി രാത്രിക്കും 28-04-26 തീയ്യതി രാവിലെക്കും ഇടയിലുള്ള സമയത്തു മോഷണം നടന്നത്. കടയുടെ ഷട്ടർ തുറന്ന് മേശ വലിപ്പ് പൊളിച്ച് മേശ വലിപ്പിലും മേശയുടെ അറയിലും സൂക്ഷിച്ച 6080 രൂപയാണ് മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, കിഷോർ സണ്ണി, അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ നിഷാദ്, ഹനീഷ്, ജോജി മാർട്ടിൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *