തൊടുപുഴ: ജനവികാരം പറഞ്ഞതിന്റെ പേരിൽ കെപിസിസി നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും. തൊടുപുഴയിൽ വിഡി സതീശന് അനുകൂലമായി ഫ്‌ലക്സ് വെച്ചതിന്റെ ചുമതല പരസ്യമായി ഏറ്റെടുത്ത് കോൺഗ്രസ് നേതാക്കൾ. നിയുക്ത മുഖ്യമന്ത്രി വടശ്ശേരി ദാമോദരന്‍ സതീശന് ഹൃദയാഭിവാദ്യങ്ങള്‍ എന്നായിരുന്നു തൊടുപുഴയില്‍ ഉയര്‍ന്ന ഫ്‌ലെക്‌സിലെ വാചകങ്ങള്‍.

ജനങ്ങളുടെ വികാരമാണ് വിഡി സതീശൻ മുഖ്യമന്ത്രി ആകേണ്ടതെന്ന് കെപിസിസി മൈനോറിറ്റി സെൽ ഇടുക്കി ജില്ലാ കൺവീനർ റോയി മണർകാട്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചുകൊണ്ട് പ്രകടനം നടത്തുമെന്നും റോയ് പറഞ്ഞു.

തൊടുപുഴ പട്ടയംകവലയ്ക്ക് സമീപവും ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടിരുന്നു. ‘പട നയിച്ചവന്‍ നാടു നയിക്കും’ എന്ന് ഫ്‌ലക്‌സില്‍ വിഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നവാചകവും ഉണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഇന്നലെ രാത്രി ഫ്‌ലക്‌സ് സ്ഥാപിച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *