പനമരം പുഴയോരം ഓഡിറ്റോറിയത്തിൽ വച്ച് നേഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ജില്ലാ നഴ്സിംഗ് ഓഫീസർ ശ്രീമതി ബിനിമോൾ തോമസ്, ഡി പി എച്ച് എൻ ശ്രീമതി സുബൈറത്ത് കെ, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡോക്ടർ ആൻസി മേരി ജേക്കബ് ഡെപ്യൂട്ടി ഡിഎംഒ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ദിലീപ് കുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡോക്ടർ ചാന്ദിനി പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് വയനാട് മുഖ്യാതിഥിയായി അനുസ്മരണ പ്രഭാഷണം നടത്തി. നേഴ്സുമാരുടെ സേവനം വിലമതിക്കാനാവാത്ത ഒന്നാണ് എന്ന് മാഡം പറഞ്ഞു. ഡോക്ടർ മധുസൂദനൻ ഡയറക്ടർ വിനായക ഹോസ്പിറ്റൽ സുൽത്താൻബത്തേരി, ശ്രീമതി സിന്ധു എം ജെ പ്രിൻസിപ്പൽ പനമരം നഴ്സിംഗ് സ്കൂൾ, ശ്രീമതി ആരതി അസോസിയേറ്റ് പ്രൊഫസർ കോളേജ് ഓഫ് നേഴ്സിംഗ് മാനന്തവാടി, ശ്രീ മേരി ജോർജ് അസംസൺ കോളേജ് ഓഫ് നഴ്സിംഗ് ബത്തേരി പ്രിൻസിപ്പൽ, ശ്രീമതി മേരി ജാസ്മിൻ ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് മാനന്തവാടി, ശ്രീമതി ആനിയമ്മ ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് വൈത്തിരി, ശ്രീമതി ശ്രീജ പള്ളിക്കര ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട്, ബത്തേരി, ശ്രീമതി ഖദീജ സൈതലവി എസ് എൻ ഒ കൽപ്പറ്റ, ശ്രീമതി സിസിലി പി പി നഴ്സിംഗ് സൂപ്രണ്ട് വിനായക ഹോസ്പിറ്റൽ ബത്തേരി, ശ്രീമതി സംഗീത ജി കെ ജി എൻ എ സെക്രട്ടറി ശ്രീമതി മിനി ജോസഫ് പി എച്ച് എൻ കോട്ടത്തറ, ശ്രീമതി ഹസീന ജെ പി എച്ച് എൻ എന്നിവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *