മാനന്തവാടി: നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി മേറ്റ്മാര്‍ക്ക് പരിശീലനം നല്‍കി. 37 ഡിവിഷനുകളില്‍നിന്നു തെരഞ്ഞെടുത്ത നൂറോളം മേറ്റുമാര്‍ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പരിശീലനം സംഘടിപ്പിച്ചത്. 2026-27 സാമ്പത്തികവര്‍ഷം 1,62,602 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്ന 10 കോടി രൂപയുടെ ആക്ഷന്‍ പ്ലാന്‍ നഗരസഭ തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഗരസഭ തൊഴിലുറപ്പ് പദ്ധതിയില്‍ 1,17,19,478 രൂപയാണ് ചെലവഴിച്ചത്.

39,128 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ 39,62,691 രൂപ വിതരണം ചെയ്്തു.
ഗവ.യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിശീലനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

ലേഖ രാജീവന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ജോര്‍ജ്, മുനിസിപ്പല്‍ സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, തൊഴിലുറപ്പ് പദ്ധതി അസി.എന്‍ജിനിയര്‍ ഷെല്‍ജിന്‍ ദാസ്, ഓവര്‍സീയര്‍ എം.പി. അഞ്ജു, വി.എസ്. സായൂജ്, സജ്‌ന എന്നിവര്‍ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *