കണ്ണൂർ സർവകലാശാല യുജി/പിജി പ്രവേശനത്തിനുള്ള തീയതി നീട്ടി. വിവിധ വകുപ്പുകളിലെയും സെൻററുകളിലെയും യു.ജി/പി.ജി പ്രവേശനത്തിന് ഓൺലൈൻ ആയി ജൂൺ 13 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഫോൺ /ഇ-മെയില്‍ മുഖാന്തിരം ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക് ആയി 0497-2766388, 7356948230 എന്നീ നമ്പറിലും, deptdoa@kannuruniv.ac.in എന്ന ഈ മെയിൽ വഴിയും ബന്ധപ്പെടാവുന്നതാണ്.
