അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഹില്‍പാലസ് എസ്‌ഐ രേഷ്മ എന്നിവര്‍ക്ക് എതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ ലക്ഷ്മി പ്രിയ മൊഴി നല്‍കി. നടി ലക്ഷ്മിപ്രിയ, എസ്‌ഐ രേഷ്മ എന്നിവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി. സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തി എന്ന അന്‍സിബയുടെ പ്രസ്താവന ശരിയല്ല എന്നും തന്റെ കൈയില്‍ തെളിവ് ഉണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി തന്നെ മാനസികമായി ലക്ഷ്മി പ്രിയയും തൃപ്പൂണിത്തുറ എസ് ഐ രേഷ്മയും മാനസികമായി പീഡിപ്പിച്ചു എന്നും, ഒരു അടിസ്ഥാനവും ഇല്ലാത്ത പരാതിയില്‍ 3 മണിക്കൂര്‍ തന്നെ സ്റ്റേഷനില്‍ പിടിച്ചു ഇരുത്തി എന്നുമാണ് അന്‍സിബയുടെ പരാതി. മുഖ്യമന്ത്രിയ്ക്കും, ഡിജിപി യ്ക്കും അന്‍സിബ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ലക്ഷ്മി പ്രിയ മൊഴി നല്‍കാന്‍ തൃക്കാക്കര എസിപി ഓഫീസില്‍ എത്തിയത്. 3 മണിക്കൂര്‍ ഇരുത്തി എന്നത് തെറ്റാണെന്നും സ്റ്റേഷനില്‍ അന്‍സിബ ഉണ്ടായിരുന്നത് ഒരു മണിക്കൂര്‍ 17 മിനിറ്റും 20 സെക്കന്‍ഡും മാത്രമാണെന്നും തന്റെ കൈയില്‍ എല്ലാത്തിനും തെളിവ് ഉണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *