സോഷ്യല്‍ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിലെ രത്‌നമ്മ(69) അന്തരിച്ചു. കൊല്ലം പുനലൂര്‍ കലയനാട് സ്വദേശിനിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പ്രായത്തെ വെല്ലുന്ന റീല്‍സുകളിലൂടെയാണ് തുളസീധരനും രത്‌നമ്മയും ശ്രദ്ധനേടിയത്.

മേക്കോവര്‍ വിഡിയോകളിലൂടേയും റൊമാന്റിക് വിഡിയോകളിലൂടേയും തുളസീധരനും രത്‌നമ്മയും ഇന്ത്യയിലാകെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയിരുന്നു. പേരക്കുട്ടികളായ അമല്‍ രാജ്, അഖില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രൊഫൈല്‍ മാനേജ് ചെയ്തിരുന്നത്. രത്‌നമ്മയുടെ സംസ്‌കാരം രാവിലെ 11.30ന് പുനലൂര്‍ കലയനാട് വീട്ടുവളപ്പില്‍ നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *