തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സർജറി ചെയ്തയാളിന്റെ കാലിൽ പുഴുവരിക്കുന്ന നിലയിലെന്ന് ബന്ധുക്കൾ. പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനാണ് ദുരനുഭവം. കഴിഞ്ഞമാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയത്. കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവിൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലിൽ‌ പുഴുവരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്.

രാത്രി 7 മണി വരെയും തിരിഞ്ഞു നോക്കിയില്ലെന്നും ബഹളം വച്ചതിനെത്തുടർന്ന് വീണ്ടും ഐസിയുവിലോട്ട് മാറ്റിയതെന്നും ബന്ധുക്കൾ പറയുന്നു. പുഴുവിനെ മാറ്റി ക്ലീൻ ചെയ്യാൻ ഒരു മണിക്കൂർ എടുത്തു. ആശുപത്രിയിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് മോശം സമീപനമാണെന്നും ബന്ധുക്കൾ പറഞ്ഞു. 28ന് രാത്രി 11 മണിക്കാണ് ശാസ്ത്രക്രിയ നടത്തിയത്. അഞ്ച് ദിവസമായി ഐസിയുവിലായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *