മേപ്പാടി: സ്ത്രീകളിലെ സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിനും കൃത്യമായ രോഗനിർണയം ഉറപ്പാക്കുന്നതിനുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ അത്യാധുനിക മാമോഗ്രാഫി സംവിധാനത്തിന്റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു.
റേഡിയോളജി ആൻഡ് ഇമേജിങ് സയൻസസ് വിഭാഗത്തിന്റെ കീഴിൽ ആരംഭിച്ച പുതിയ സംവിധാനം സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ രംഗത്ത് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്.
സ്തനാർബുദ നിർണയത്തിനും സ്ക്രീനിംഗിനുമായി ഒരുക്കിയിരിക്കുന്ന വിഭാഗത്തിൽ സ്ക്രീനിംഗ് മാമോഗ്രാഫി, ഡയഗ്നോസ്റ്റിക് മാമോഗ്രഫി, 2D മാമോഗ്രഫി, സ്റ്റീരിയോടാക്ടിക് ബയോപ്സി, ബ്രെസ്റ്റ് അൾട്രാസൗണ്ട്, ബ്രെസ്റ്റ് കാൻസർ സ്ക്രീനിംഗ് തുടങ്ങിയ അത്യാധുനിക സേവനങ്ങൾ ലഭ്യമാകും.
രോഗം നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുന്നതിനും
സഹായകമാകുന്ന മാമോഗ്രാഫിയുടെ കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും 9544 9544 68 ൽ വിളിയ്ക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *