പനമരം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം ലഹരിവിരുദ്ധ സന്ദേശവുമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ‘ചലഞ്ചേഴ്സ് ക്ലബ്ബ്’. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്കായി സ്കൂളിൽ ഒരു വ്യത്യസ്തമായ ലോകകപ്പ് പ്രവചന മത്സരം ഒരുക്കിയിരിക്കുകയാണ് ക്ലബ്ബ്.
സ്കൂൾ നോട്ടീസ് ബോർഡിലുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ ഒരു എ ഫോർ (A4) പേപ്പറിൽ സ്വന്തമായി എഴുതി ഒപ്പിടുക. അതിനൊപ്പം ഫൈനലിൽ എത്തുന്ന ടീമുകളെയും വിജയിയെയും പ്രവചിച്ച് എഴുതി സ്കൂളിലെ പ്രത്യേക ബോക്സിൽ നിക്ഷേപിക്കണം.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജിനാ സജീവൻ ആദ്യ പ്രവചനം ബോക്സിലിട്ട് മത്സരം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രമേഷ് കുമാർ എം, മൻസൂർ അലി കെ. നവാസ് ടി. രേഖ കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
