കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സ

മേപ്പാടി: ജില്ലയിൽ ഷിഗല്ല വയറിളക്കരോഗം പടരുന്ന സാഹചര്യത്തിൽ സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ശിശു രോഗ വിഭാഗം. പനി, ഛർദ്ദി, വയറുവേദന, വയറിളക്കം, മലത്തിൽ രക്തവും കഫവും പോവുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ജൂൺ മാസം 14, 15 തീയ്യതികളിൽ രാവിലെ 10 മുതൽ 2 മണി വരെ ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ സൗജന്യ വൈദ്യ പരിശോധന, ലബോറട്ടറി പരിശോധനകൾ, മരുന്നുകൾ എന്നിവ കൂടാതെ ഡോക്ടർമാർ നിർദ്ദേശിയ്ക്കുന്ന കുട്ടികൾക്ക്
സൗജന്യ കിടത്തി ചികിൽസയും റേഡിയോളജി സേവനങ്ങളും നൽകുന്നതായിരിയ്ക്കും. കൂടുതൽ വിവരങ്ങൾക്ക് 81118 81287 എന്ന നമ്പറിൽ ഉടൻ വിളിയ്ക്കുക

By admin

Leave a Reply

Your email address will not be published. Required fields are marked *