മുട്ടിൽ: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ പുതുതലമുറയ്ക്ക് അധ്യാപനം ആകർഷണീയമാക്കുവാനും പിന്നാക്കം പോകാതിരിക്കാനും അധ്യാപകർക്കായി എഐ അധിഷ്ഠിത പ്രായോഗിക പരിശീലനങ്ങൾ അധ്യാപക പരിശീലനത്തിൽ ഉൾപ്പെടുത്തണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. കെ എ ടി എഫ് മുട്ടിൽ എജു സെൻററിൽ വെച്ച് നവലോകം നവയുഗ അധ്യാപകർ എന്ന പ്രമേയത്തിൽ നടത്തിയ ഐടി ശില്പശാല ജില്ലാ പ്രസിഡണ്ട് ഖലീലുറഹ്മാൻ ഉദ്ഘാടനം ചെയ്തു.ജാഫർ പി കെ അധ്യക്ഷനായിരുന്നു . എ ഐ ട്രെയിനർമാരായ ശരീഫ് ഇ കെ,
മൻസൂർ, സൽമാൻ, അമീൻ റാഷിദ് കെ , ഷഹർബാനു , ഷാഹിദ, സുഹറാബി എന്നിവർ നേതൃത്വം നൽകി. നൗഷാദ് ടി കെ, ലത്തീഫ് മാസ്റ്റർ ,ഫൈസൽ ബീനാച്ചി, വഹീദ ടീച്ചർ , ഹമീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *