തൃണമൂൽ കോൺഗ്രസിലെ വിമതർക്കെതിരെ തുറന്നടിച്ച് മുൻമുഖ്യമന്ത്രി മമതാ ബാനർജി. വിമതരെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ച മമത ബാനർജി തൃണമൂൽ കോൺഗ്രസിനെ താൻ തന്നെ നയിക്കുമെന്നും പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന ആസ്ഥാനം വിമതർക്ക് വിട്ടു നൽകിയത് താനാണെന്ന ആരോപണത്തിൽ മനംനൊന്താണ് പാർട്ടി വിട്ടതെന്ന് സംസ്ഥാന അധ്യക്ഷപദം ഒഴിഞ്ഞ ചന്ദ്രിമ ബട്ടാചാര്യ പ്രതികരിച്ചു.

വിശ്വസ്തയായി കണക്കാക്കിയിരുന്ന ചന്ദ്രിമ ബട്ടചാര്യ പാർട്ടി വിട്ടതിന് പിന്നാലെ ഓൺലൈനായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമത ബാനർജി വിമത നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്. പാർട്ടി വിട്ട എല്ലാവരെയും അവഗണിക്കുന്നു, അവർ രാജ്യദ്രോഹികൾ ആണ് എന്ന് പറഞ്ഞ മമത ബാനർജി, നേതാക്കളെക്കാൾ തനിക്കിഷ്ടം പാർട്ടി അണികളെ ആണെന്നും, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ വിമതർക്ക് ധൈര്യം ഉണ്ടോ എന്നും ചോദിച്ചു.

പാർട്ടി പ്രാഥമിക അംഗത്വം രാജിവച്ചതിന് പിന്നാലെ നിയമസഭയിലെത്തി വിമത നേതാക്കളുമായി ചന്ദ്രിമ ഭട്ടാചാര്യ ചർച്ച നടത്തിയിരുന്നു. ഔദ്യോഗിക പാർട്ടിക്കായുള്ള അവകാശവാദം എഴുതി നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും നൽകിയ സമയപരിധി നാളെ അവസാനിക്കും. വിമത പക്ഷത്തിന് നിയമസാധ്യത ഇല്ലെന്നും ഋത ബ്രത ബാനർജിയെ എത്രണം കോൺഗ്രസിൽ നിന്നും പുറത്താക്കിയ ശേഷമാണ് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് എന്നുമാണ് മമത പക്ഷത്തിന്റെ നിലപാട്.

By admin

Leave a Reply

Your email address will not be published. Required fields are marked *